കോട്ടയം: നിരവധി കേസിലെ പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ ഔട്ട് പോസ്റ്റ് ഭാഗത്ത് കരിപ്പയിൽ ഇബ്രാഹിമിനെയാണ് (21) ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, മുണ്ടക്കയം, ഇടുക്കി ജില്ലയിലെ പെരുവന്താനം, തൊടുപുഴ പത്തനംതിട്ട ജില്ലയിലെ പന്തളം എന്നീ സ്ഥലങ്ങളിൽ മോഷണം, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.