കോട്ടക്കൽ: രാത്രികാല പരിശോധനക്കിടെ കോട്ടക്കല്‍ പൊലീസിന്റെ പിടിയിലകപ്പെട്ടത് വിവിധ മോഷണക്കേസുകളിലെ പ്രതികള്‍. ആനക്കയം പാണായി കണ്ണച്ചതൊടി ഹരീഷ് (24), പൂക്കോട്ടുംപാടം പാറക്കല്‍ അനില്‍കുമാര്‍ (21), മറ്റത്തൂര്‍ നടുതൊടി അജിത്കുമാര്‍ (21) എന്നിവരെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്.പിടിയിലായ സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ തിരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഒതുക്കുങ്ങലില്‍ രാത്രികാല പരിശോധനക്കിടെയാണ് സംഭവം. മൂന്നുപേരുമായി ഓടിച്ച് വന്ന സ്കുട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ തിരുത്തിയതായി കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തതില്‍ കളവ് മുതലാെണന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. സ്കൂട്ടർ കൊപ്പത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
പുത്തൂരില്‍നിന്ന് നേരത്തെ ബൈക്ക് മോഷ്ടിച്ചതിനും കരുവാരകുണ്ടില്‍നിന്ന് 12,000 രൂപയോളം വിലയുള്ള റബര്‍ഷീറ്റുകള്‍ മോഷ്ടിച്ചതിനും ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ പ്രിയന്, എ.എസ്.ഐ അയൂബ് ജി. ഡെന്നിസണ്‍, എസ്.ഐ സുരേന്ദ്രന്, വിശ്വനാഥന്, സെബാസ്റ്റ്യന്‍, പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.