കഞ്ചാവ് കച്ചവടത്തെ ചൊല്ലി തർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു; മറ്റൊരു സുഹൃത്തിന് പരിക്ക്

കഞ്ചാവ് കച്ചവടത്തെ ചൊല്ലി തർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു; മറ്റൊരു സുഹൃത്തിന് പരിക്ക്

തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.

പൊലീസിനെ ഉൾപ്പെടെ ആക്രമിച്ച കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ്. ഇയാളുടെ സുഹൃത്തും ഗുരുവായൂർ സ്വദേശിയുമായ ബാദുഷക്കു വെട്ടേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. പ്രതിയായ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. കഞ്ചാവ് ഇടപാടിലെ തർക്കമാണ് കൊലക്കു കാരണമെന്നാണ് വിവരം.

മൂന്നു പേരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ലിഷോയുടെ വീടിനു മുന്നിൽ വെച്ചാണ് ഇരുവർക്കും വെട്ടേറ്റത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - A young man hacked to death by his friend in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.