നൂൽപ്പുഴ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയൽ കോട്ടപറമ്പിൽ വീട്ടിൽ കെ.പി. സഹദിനെയാണ് (24) നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കോളിയാടിയിലുള്ള വീട്ടിൽ നിന്നുമാണ് ഡിസംബർ11ന് ഇയാൾ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വയറുകൾ മോഷ്ടിച്ചത്. വീട്ടിൽ സൂക്ഷിച്ച വയറുകളും വയറിങ് ചെയ്ത് വെച്ച വയറുകളും കവർന്ന് പ്ലാസ്റ്റിക് അനാവരണം കത്തിച്ചു കളഞ്ഞ ശേഷം കോപ്പർ കടയിൽ വിൽക്കുകയായിരുന്നു.
സംഭവം നടന്ന വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയുടെ സഹായത്തോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. എസ്.ഐ ഇ.കെ. സന്തോഷ്കുമാർ, എ.എസ്.ഐ ഷിനോജ്, എസ്.സി.പി.ഒ മുഹമ്മദ്, സി.പി.ഒമാരായ അനു ജോസ്, പ്രസാദ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.