വീട്ടിൽ ചാരായം വാറ്റുന്നത് തടഞ്ഞ മകനെ കുത്തിക്കൊന്ന കേസ്: അച്ഛന് ജീവപര്യന്തം തടവും പിഴയും

കണ്ണൂര്‍: കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19കാരന്‍ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയ സംഭവത്തിലാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു സംഭവം. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഈ ദേഷ്യത്തിൽ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 31 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോള്‍ ഷാരോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സജിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയിരുന്നു.

Tags:    
News Summary - Son stabbed to death case: Father gets life imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.