പൊലീസ് ചമഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

അരീക്കോട്: പൊലീസ് ചമഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. താനൂർ മൂന്നുപള്ളി സ്വദേശി റാഫി മുഹമ്മദിനെയാണ് (21) അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസലി അറസ്റ്റ് ചെയ്‍തത്. സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം. കുനിയിലെ ചായക്കടയിൽ എത്തിയ പ്രതി കടക്കാരനോട് നിരോധിത ലഹരിവസ്തുവായ ഹാൻസ് അഞ്ച് പാക്കറ്റ് ആവശ്യപ്പെട്ടു. ഇത് കടക്കാരൻ നൽകി.

ഇതോടെ താൻ പൊലീസാണെന്ന് പറഞ്ഞ് കടക്കാരനെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി. കേസിൽനിന്ന് രക്ഷപ്പെടാൻ 12,000 രൂപ നൽകണമെന്ന് ഇയാൾ കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇത്രയും വലിയ തുക തന്റെ കൈയിലില്ലെന്ന് അറിയിച്ചു. കേസിന്റെ ഗൗരവം വ്യാപാരിയെ അറിയിച്ചതോടെ തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി പ്രതിക്ക് 12,000 രൂപ കൈമാറി. ശേഷം ഇയാൾ കടയുടമയെ ഇറക്കി വിട്ടു.

അരീക്കോട് സർക്കിൾ ഇൻസ്പെക്ടറാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സംശയം തോന്നിയ കടയുടമ അരീക്കോട് പൊലീസിൽ അനേഷിച്ചപ്പോൾ സംഭവം വ്യാജമാണെന്ന് അറിഞ്ഞു. അരീക്കോട് പൊലീസ് കേസെടുത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.

താനൂർ പൊലീസിന്റെ സഹായത്തോടെ വലയിലാക്കുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കും. അഡീഷനൽ എസ്.ഐ അമ്മദ്, എ.എസ്‌.ഐ കബീർ, സി.പി.ഒമാരായ സജീർ, ഷിബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - A young man was arrested for stealing money from a merchant in the name of police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.