കൽപകഞ്ചേരി: വൈലത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരുഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദിനെയാണ് (32) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ.എം.എച്ച് ബസ് വൈലത്തൂർ ജങ്ഷനിൽ വെച്ച് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ബൈക്കിൽ ഇടിച്ച് മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്ന് ആരോപിച്ച് ബൈക്ക് യാത്രികനായ യുവാവ് ബസിൽ കയറി ഡ്രൈവർ സീറ്റിനു മുന്നിൽ കയറിയിരുന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
ഡ്രൈവർ കൽപകഞ്ചേരി മേലങ്ങാടി സ്വദേശി മണ്ടായപ്പുറത്ത് റാസിഖ് (28) തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കണ്ടക്ടർ പറവണ്ണ സ്വദേശി പാലക്ക വളപ്പിൽ അസ്‌ലമിന് (30) സാരമായി പരിക്കേറ്റു.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. ബസ് തൊഴിലാളികൾക്ക് നേരെ നിരന്തരം നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബസ് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗം റാഫി കൂട്ടായി, തിരൂർ ഏരിയ സെക്രട്ടറി കെ. ജാഫർ, ട്രഷറർ മണി വെട്ടം എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.