കൽപകഞ്ചേരി: പുത്തനത്താണി ചെലൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ. കാടാമ്പുഴ തെക്കൻ ചിറയിൽ മുബാറക്കിനെയാണ് (33) കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന ചെലൂർ സ്വദേശി അക്കരപറമ്പിൽ യശോദയുടെ (68) മാലയാണ് വിജനമായ റോഡിൽ പ്രതി തട്ടിപ്പറിച്ചെടുത്തത്. പിടിവലിയിൽ വാഹനം മറിയുകയും രണ്ടുപേരും നിലത്തുവീഴുകയും വയോധികക്ക് കാലിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാലയുടെ കഷ്ണം കിട്ടിയ പ്രതി പുത്തനത്താണിയിൽ വിൽപന നടത്തി ലഭിച്ച പണം ലോട്ടറി അടിച്ചതാണെന്ന് പറഞ്ഞ് സുഹൃത്തിനെയും കൂട്ടി കൊടൈക്കനാലിലേക്ക് പോയി. പണത്തിന്റെ ഉറവിടമറിഞ്ഞ കൂട്ടുകാരൻ തിരിച്ചുവരുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. അഡീഷനൽ എസ്.ഐ രാമദാസ്, എസ്.പി.സി.ഒ പി. സുജിത്ത്, സി.പി.ഒമാരായ ടി.പി. ഷെറിൻ ബാബു, ഹരീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.