ലഖ്നോ: യു.പിയിൽ ദീന ദയാൽ ഉപാധ്യായ യൂനിവേഴ്സിറ്റി വൈസ് ചാൻസലറെയും രജിസ്ട്രാറെയും എ.ബി.വി.പി പ്രവർത്തകർ കൂട്ടമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തടയാൻ ശ്രമിച്ച പൊലീസിനെയും എ.ബി.വി.പിക്കാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം. യൂനിവേഴ്സിറ്റിയിൽ ക്രമക്കേട് ആരോപിച്ച് വെള്ളിയാഴ്ച രാവിലെ മുതൽ എ.ബി.വി.പിക്കാർ പ്രതിഷേധം നടത്തുകയായിരുന്നു.
സ്റ്റുഡന്റ്സ് വെൽഫെയർ ഡെപ്യൂട്ടി ഡീനെയും യൂനിവേഴ്സിറ്റിയിലേക്ക് കടക്കാൻ ശ്രമിച്ച ഏതാനും പ്രഫസർമാരെയും എ.ബി.വി.പി അംഗങ്ങൾ ക്രൂരമായി മർദിച്ചു.
അതിക്രമത്തിൽ നിരവധി ബോർഡ് അംഗങ്ങൾക്ക് പരിക്കേറ്റു. രോഷാകുലരായ എ.ബി.വി.പി വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫിസിലും അതിക്രമം നടത്തി. വിവരം ലഭിച്ചതനുസരിച്ച് എത്തിയ പൊലീസ് ഇവരെ തടയാൻ ശ്രമിച്ചു. നിരവധി എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.