കാൽനടയാത്രക്കാരന്റെ അപകട മരണം: ഡ്രൈവർ പിടിയിൽ

പാണ്ടിക്കാട്: പന്തല്ലൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ വാഹനവും ഡ്രൈവറെയും പൊലീസ് പിടികൂടി. ഒറ്റപ്പാലം കോതകുറുശ്ശി സ്വദേശി കറുകുളം നബീലിനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ പന്തല്ലൂർ പുളിക്കലിലുണ്ടായ അപകടത്തിൽ പ്രദേശവാസി പടുകുണ്ടൻ മുഹമ്മദ് മരിച്ചിരുന്നു.

നിർത്താതെ പോയ വാഹനം മണിക്കൂറുകൾക്കകമാണ് പൊലീസ് പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. തൈര് വിതരണത്തിന് സർവിസ് നടത്തുന്ന അശോക് ലെയ്‍ലാൻഡ് ദോസ്ത് പിക്അപാണ് അപകടത്തിന് കാരണം.

സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖ്, എസ്.ഐ അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - Accident death of pedestrian: Driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.