ചേർപ്പ്: ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടിപ്പരിക്കേൽപിച്ച് രക്ഷപ്പെട്ട ഗുണ്ടയും കൂട്ടാളികളും പിടിയില്‍. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് (26), സഹോദരൻ മിജോ ജോസ് (28), സുഹൃത്ത് അനീഷ് (41) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട സംഘത്തെ ദേശീയപാതയിൽ തൃശൂര്‍ നന്ദിക്കരയില്‍ പുലര്‍ച്ച ഒന്നോടെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ആക്രമണശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മിജോയും കാര്‍ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ കാറിലേക്ക് മാറുകയായിരുന്നു.
പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയത് അനുസരിച്ച് പരിശോധനയിലായിരുന്ന പൊലീസ് ഒരുമണിയോടെ നന്ദിക്കരയില്‍ പിടികൂടുകയായിരുന്നു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് സംഘര്‍ഷമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയതായിരുന്നു െപാലീസ്. ഇതിനിടെ, പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായി. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ജിനോ വാൾകൊണ്ട് സുനിലിനെ വെട്ടിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജു, ചേര്‍പ്പ് സി.ഐ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.