മനു

വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ

ഏറ്റുമാനൂർ: കടലക്കടക്ക് പിന്നിൽനിന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്തയാളെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അതിരമ്പുഴ ഞൊങ്ങിണി കവല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മനുവാണ് (24) പിടിയിലായത്.

മനു കഴിഞ്ഞദിവസം അതിരമ്പുഴ സെന്‍റ് മേരീസ് പള്ളിയുടെ മൈതാനത്തിലെ കടലക്കടയുടെ പിന്നിൽനിന്ന് മദ്യപിക്കകുകയും ഇത് ചോദ്യംചെയ്ത കടലക്കച്ചവടം നടത്തിയിരുന്ന ഷിബുവിനെ ചില്ല് ഗ്ലാസ് ഉപയോഗിച്ച് തലക്കടിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോവുകയും പൊലീസ് കോതനല്ലൂരിലുള്ള ഭാര്യ വീട്ടിൽനിന്നും ഇയാളെ പിടികൂടുകയായിരുന്നു. മനുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്. എസ്.ഐ കെ.കെ. പ്രശോഭ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ പി.സി. സജി, പ്രവീൺ പി. നായർ, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Accused arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.