ഓച്ചിറ: ബൈക്കിൽ പിതാവിനൊപ്പം സഞ്ചരിച്ച 18കാരിയുടെ കൈയിൽ പിടിച്ചതിനെ ചോദ്യംചെയ്തതിെൻറ പേരിൽ ഇരുവരെയും ആക്രമിച്ച കേസിൽ പിടിയിലായ രണ്ട് പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചങ്ങൻകുളങ്ങര നാരായണീയത്തിൽ സതീഷ് (23), ചങ്ങൻകുളങ്ങര കരുണാലയത്തിൽ സുമേഷ് (30) എന്നിവരാണ് റിമാൻഡിലായത്. സതീഷിെൻറ സഹോദരൻ സോനു (25) ആണ് ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് പിറകിലെ ഇടറോഡിലായിരുന്നു സംഭവം.
കല്ലുകൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ പിതാവും മകളും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.