പെരുമ്പാവൂർ: അമ്പതോളം മോഷണക്കേസിലെ പ്രതി കുറുപ്പംപടിയിൽ പൊലീസിെൻറ പിടിയിലായി. ഇരിങ്ങോൾ മനക്കപ്പടി പാറക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യുവാണ് (എരമാട് ജോസ് -50) പിടിയിലായത്. ബർമുഡ കള്ളൻ എന്ന ഇയാളെ ചോദ്യംചെയ്തപ്പോൾ ഇരുപതോളം മോഷണം തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മൂന്നുമാസം മുമ്പ് വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽനിന്ന് 16പവൻ സ്വർണവും പണവും കവർന്ന കേസ് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. എഴുവർഷമായി ഇരിങ്ങോളിലെ വിലാസത്തിൽ ഒറ്റക്കായിരുന്നു താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണങ്ങൾ തെളിഞ്ഞിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. മോഷണം നടത്തേണ്ട വീട് നേരത്തേ കണ്ടവെക്കുകയാണ് പതിവ്. ആൾത്താമസമുള്ള സമ്പന്നരുടെ വീടാണ് തെരഞ്ഞെടുക്കുക. ബർമുഡ ധരിച്ച് നാലുകിലോമീറ്ററോളം നടന്ന് മോഷണംനടത്തി അത്രയും ദൂരം തിരിച്ച് നടന്നുപോവുകയാണ് രീതി. മുപ്പതോളം കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂൺകൃഷി നടത്തുകയാണെന്നാണ് ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർമാരായ എം.കെ. സജീവ്, ആർ. രഞ്ജിത്, എ.എസ്.ഐമാരായ അബ്ദുൽ സത്താർ, ജോബി ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് കുര്യാക്കോസ്, അബ്ദുൽ മനാഫ്, എം.എം. സുധീർ, എം.ബി. സുബൈർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.