അമ്പലപ്പുഴ: എം.ഡി.എം.യുമായി പിടികൂടിയ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചു. ആലപ്പുഴ തിരുവമ്പാടി വലിയ മരം വാർഡ് പരുത്തിപ്പള്ളി വിച്ചുവിനെയാണ് (21) പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ അർധരാത്രി പറവൂർ ഷാപ്പ് മുക്കിന് പടിഞ്ഞാറുവശം റെയിൽവേ ക്രോസിന് സമീപം വാഹന പരിശോധനക്കിടെ സ്കൂട്ടറിലെത്തിയ രണ്ടുപേരെ തടഞ്ഞ് പരിശോധിക്കുമ്പോൾ സ്കൂട്ടറിന്റെ പിന്നിലിരുന്ന വിച്ചു വാൾ ഊരി പൊലീസിനുനേരെ വീശുകയായിരുന്നു.
ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഈ സമയം സ്കൂട്ടർ ഓടിച്ചിരുന്നയാൾ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയിൽനിന്ന് 650 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സ്കൂട്ടർ ഓടിച്ചിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിച്ചുവിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളുണ്ട്. സ്ഥലത്തുനിന്നു കടന്നുകളഞ്ഞയാളും നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.