പാലക്കാട്: റെയിൽവേ ജീവനക്കാരനെ ദേഹോപദ്രവം ഏൽപിക്കുകയും പണമടങ്ങിയ പഴ്സും വാച്ചും പിടിച്ചുപറിക്കുകയും ചെയ്ത കേസിൽ തമിഴ്നാട് മധുര പുത്തൻപെട്ടി ഗഞ്ചിറത്തെരുവ് രാജമണിയെ (43) പാലക്കാട് പ്രിൻസിപ്പൽ സബ്ജഡ്ജി അൻയാസ് തയ്യിൽ ഏഴുവർഷം കഠിനതടവിനും 1000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരുമാസംകൂടി അധികം കഠിനതടവ് അനുഭവിക്കണം.
റെയിൽവേ സീനിയർ ടെക്നീഷ്യനായ, അകത്തേത്തറ ഗിരിനഗർ മുരളി കൃഷ്ണ നിവാസിൽ മുരളി ഭട്ടാചാർജിയെ ദേഹോപദ്രവം ഏൽപിക്കുകയും ഇയാളുടെ പണം പിടിച്ചുപറിക്കുകയും ചെയ്ത കേസിലാണ് വിധി.
2021 ജനുവരി മൂന്നിന് പുലർച്ച 5.30ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട തൃച്ചി എക്സ്പ്രസിന് സമീപം ഡ്യൂട്ടി ചെയ്യുകയായിരുന്ന മുരളിയെ ഇയാൾ തള്ളുകയും പഴ്സും പണവും പിടിച്ചുപറിക്കുകയും ചെയ്യുകയായിരുന്നു.പാലക്കാട് റെയിൽവേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.