ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുന്നു. അവസാനമായി, ഇന്ന് രാവിലെ ഒമ്പതിന് പ്ലസ്ടു വിദ്യാർഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഡൽഹിയിലെ ദ്വാരക മേഖലയിലാണ് ആക്രമണമുണ്ടായത്. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയയാളാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്.
ആക്രമണത്തിന് ഇരയായ പെൺകുട്ടി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമീഷൻ പ്രതിനിധികളും ആശുപത്രിയിലെത്തിയിട്ടുണ്ട്. അക്രമിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.