16കാരിയുടെ ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിക്കുമെന്ന്​ ഭീഷണി; അണ്ണാ ഡി.എം.കെ ഐ.ടി സെൽ ഉപമേധാവി അറസ്റ്റിൽ

ചെന്നൈ: 16കാരിയുടെ മോർഫ്​ ചെയ്​ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ​പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവർത്തകനെ അണ്ണാ ഡി.എം.കെ പുറത്താക്കി.

പെൺകുട്ടിയുടെ പിതാവ്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ ഗൗതമിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതോടെയാണ്​ പാർട്ടി നടപടി. അണ്ണാ ഡി.എം.കെയുടെ ഗുഡിയാട്ടം ഐ.ടി വിങ്ങിന്‍റെ ഉപ മേധാവിയായിരുന്നു. പോക്​സോ, ഐ.പി.സി, ഐ.ടി നിയമത്തിലെ വകുപ്പുകൾ ചേർത്ത്​ ഗുഡിയാട്ടം വനിത പൊലീസാണ്​ കേസെടുത്തത്​. 

Tags:    
News Summary - AIADMK IT cell deputy head arrested for threatening to upload morphed images of minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.