സാ​ബി​നൂ​ർ

ആലത്തിയൂർ സ്വദേശിക്ക് ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി

തിരൂർ: തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആലത്തിയൂർ സ്വദേശി ആലുക്കൽ സാബിനൂറിന് (38) സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കേർപ്പെടുത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ മേഖല ഡി.ഐ.ജിയാണ് ഉത്തരവിറക്കിയത്.

തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതകശ്രമം, കവർച്ച, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വിഭാഗങ്ങളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട്.

ഒരു വർഷം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല. ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങണം. പ്രതി ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരൂർ പൊലീസ് സ്റ്റേഷനിലോ (04942422046, 9497987166, 9497980683), ജില്ല സ്‌പെഷൽ ബ്രാഞ്ച് ഓഫിസിലോ (04832734993) വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും അവർക്കെതിരെയും കാപ്പ നിയമം നടപ്പാക്കാൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - Alathiyoor native in the district Access denied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.