വനിത ജീവനക്കാരിക്ക്​ പീഡനം; മാനേജരെ ആലിബാബ പുറത്താക്കി

ഷാങ്​ഹായ്​: വനിത ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ ഇ-കൊമേഴ്​സ്​ ഭീമൻമാരായ ആലിബാബ പുറത്താക്കി. ലൈംഗികാതിക്രമങ്ങൾ തടയാൻ പ്രത്യേക നയം കെണ്ടുവരുമെന്ന്​ കമ്പനി സി.ഇ.ഒ ഡാനിയൽ സാങ്​ പറഞ്ഞു.

ആലിബാബയുടെ സിറ്റി റീ​ട്ടെയിൽ യൂനിറ്റിലെ മാനേജരെയാണ്​ പുറത്താക്കിയത്​. ഇയാളെ തിരിച്ചെടുക്കില്ലെന്ന്​ സാങ്​ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ്​ ബിസിനസ്​ ട്രിപ്പിനിടെ സൂപ്രവൈസറും ഒരു ഇടപാടുകാരനും തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന്​ ജീവനക്കാരി പരാതിപ്പെട്ടത്​. എന്നാൽ മാനേജർ നടപടി എടുത്തില്ല.

ഇതിന്​ പിന്നാലെ പീഡനം സംബന്ധിച്ച വാർത്ത ചൈനീസ്​ സാമൂഹിക മാധ്യമമായ വൈബോയിൽ ട്രെൻഡിങ്ങായി. സംഭവം വിവാദമായതോടെ സിറ്റി റീ​ട്ടെയിൽ യൂനിറ്റ്​ പ്രസിഡന്‍റും എച്ച്​.ആർ വിഭാഗം തലവനും രാജിവെച്ചു. യുവതിയുടെ പരാതിയുടെ അടിസ്​ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്​.

Tags:    
News Summary - Alibaba sacked manager accused of rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.