കാഞ്ഞാണി: എം.ഡി.എം.എ കൈവശമുണ്ടെന്ന വിവരത്തിൽ യുവാവിനെ തടഞ്ഞ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷൈനിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധികേസുകളിലെ പ്രതിയായ മാമ്പുള്ളി സ്വദേശി കടവിൽ വീട്ടിൽ പവൻദാസിനെ (23) പൊലീസ് പിന്തുടർന്ന് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ മണലൂർ പാലാഴിയിലാണ് സംഭവം. എം.ഡി.എം.എയുമായി പവൻദാസ് കാറിൽ വരുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് ഡാൻസാഫിലെ പൊലീസുകാരായ ഷൈൻ, സോണി എന്നിവർ ചേർന്ന് പാലാഴിയിൽ പാഞ്ഞെത്തുകയായിരുന്നു. പൊലീസുകാരെ കണ്ടതോടെ യുവാവ് കാറുമായി കടന്നുകളയാൻ ശ്രമിച്ചു. ഇതോടെ ഷൈൻ തടഞ്ഞു. തുടർന്ന്
കാർ മുന്നോട്ടെടുത്ത പവൻദാസ് ഷൈനിനെ ഇടിച്ചുതെറിപ്പിച്ച് കാറുമായി കടന്നുകളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷൈൻ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് കാറിനടിയിൽ പെടാതിരുന്നത്. ഷൈനിന് കൈക്കും ഷോൾഡറിനും കാര്യമായി പരിക്കേറ്റു. വിവരമറിഞ്ഞ് അന്തിക്കാട് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തി.
ഒടുവിൽ തൃത്തല്ലൂർ ഏഴാംകല്ലിൽ പൊലീസ് ജീപ്പ് കാറിനെ വട്ടം വെച്ച് തടഞ്ഞ് നിർത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കു മരുന്ന് കച്ചവടക്കാരനും നിരവധി കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് പിടിയിലായ പവൻദാസെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.