മറയൂർ: സ്വകാര്യ ഭൂമികളിൽനിന്ന് ചന്ദനമരങ്ങൾ വെട്ടി കടത്തിയ പ്രതികളിൽ ഒരാൾകൂടി പിടിയിൽ. മിഷൻവയൽ സ്വദേശി രാജേഷ് (30) ആണ് പിടിയിലായത്. പോക്സോ കേസിൽ പരോളിലിറങ്ങി ഒളിവിൽ കഴിയുകയാണ്.
ഒരുമാസത്തിനിടെ സ്വകാര്യ ഭൂമികളിൽനിന്ന് ഇരുപതലധികം ചന്ദനമരങ്ങളാണ് മോഷണംപോയത്. കഴിഞ്ഞദിവസം അറസ്റ്റിലായ രാജാമണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ ശനിയാഴ്ച അതിരാവിലെ മിഷൻവയിൽ ഭാഗത്ത് ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് വനംവകുപ്പ് അധികൃതർ പിടികൂടിയത്. വീട്ടിൽനിന്ന് ചന്ദനക്കഷണങ്ങളും കണ്ടെടുത്തു.ഒമ്നി കാറും കസ്റ്റഡിയിലെടുത്തു. ഇനിയും പ്രതികളെ കിട്ടാനുണ്ട്.
കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അദീഷ്, ഡെപ്യൂട്ടി ഓഫിസർമാരായ ജയചന്ദ്ര ബോസ്, ബിജു വി.ചാക്കോ, എസ്.എ.എഫ്.ഒമാരായ ജോമോൻ തോമസ്, മധു ദാമോദരൻ, രാമകൃഷ്ണൻ, പി.എ. ജോൺസൺ, ബി.എഫ്.ഒമാരായ പി. ജോൺസൺ, സജിത് എന്നിവരാണ് പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.