രാഹുൽ സ്ഥിരം തല്ലുകാരനോ? മറ്റൊരു യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

കൊല്ലം: കരുനാഗപ്പള്ളിയിൽ കഴിഞ്ഞ ദിവസം യുവാവിനെ മർദിച്ചതിന് അറസ്റ്റിലായ രാഹുൽ മറ്റൊരു യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ ചാനലിന് ലഭിച്ചു. സംസാരിച്ചു നിൽക്കുന്നതും പിന്നാലെ മർദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. മർദന വീഡിയോ ഷൂട്ട് ചെയ്യിപ്പിച്ച് രാഹുൽ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. മർദനമേറ്റ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

സമൂഹമാധ്യമങ്ങളിൽ അപമാനിച്ചുവെന്ന് ആരോപിച്ച് രാഹുൽ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണമുണ്ടായത്. വിഡിയോ അപ്‌ലോഡ് ചെയ്തത് എവിടെനിന്നാണെന്ന് കണ്ടെത്തിയതോടെയാണ് രാഹുൽ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വള്ളിക്കുന്ന് സ്വദേശിയായ അച്ചുവിനെ രാഹുൽ ക്രൂരമായി മർദിച്ചത്. സോഷ്യൽ മീഡിയയിൽ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. അച്ചുവിനെ കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അച്ചുവിനെക്കൊണ്ട് കാല് പിടിപ്പിച്ചു, കാലുപിടിക്കാനായി കുനിഞ്ഞപ്പോൾ മുതുകിൽ മർദിക്കുകയായിരുന്നു. മർദന ദൃശ്യങ്ങൾ രാഹുൽ തന്നെയാണ് ഷൂട്ട് ചെയ്യിപ്പിച്ച് പ്രചരിപ്പിച്ചത്.

Tags:    
News Summary - another man was beaten by kollam native rahul and video spreads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.