വെട്ടത്തൂർ: മണ്ണാർമല പച്ചീരി ജലദുർഗദേവി ക്ഷേത്രത്തിൽ വീണ്ടും മോഷണം. സി.സി.ടി.വി ഹാർഡ് ഡിസ്ക്, മോണിറ്റർ, പണം എന്നിവ കവർന്നു. ബുധനാഴ്ച രാവിലെ ആറോടെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. മൂന്ന് സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല.
ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ഒാടുകൾ ഇളക്കിനീക്കിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പ് ഇതേ ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് പൊലീസിെൻറ നിർേദശപ്രകാരമാണ് സി.സി.ടി.വി സ്ഥാപിച്ചത്. എന്നാൽ, ഇവയും മോഷ്ടിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് പുളിക്കൽ ഉണ്ണികൃഷ്ണെൻറ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ്, മേലാറ്റൂർ എസ്.ഐ ഷിജോ സി. തങ്കച്ചൻ, മലപ്പുറത്തുനിന്നുള്ള ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.