നിലമ്പൂര്‍: സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിന് യുവാവിനെതിരെ കാപ്പ ചുമത്തി ജില്ലയില്‍നിന്ന് നാടുകടത്തി. നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തെക്കില്‍വീട്ടില്‍ ശദാബിനെതിരെയാണ് (40) കാപ്പ ചുമത്തിയത്. ജില്ല പൊലീസ് മേധാവി സുജിത്ദാസിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇയാളെ വിലക്കി തൃശൂര്‍ മേഖല ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എ. അക്ബറാണ് ഉത്തരവിറക്കിയത്. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ല പൊലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം.
മമ്പാട് ഒരു വീട്ടില്‍ കയറി സ്ത്രീയെയും മകനെയും മര്‍ദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറില്‍ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങി നിലമ്പൂര്‍ സ്റ്റേഷന് പരിധിയില്‍ 2015 മുതല്‍ ഏഴ് കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. 2020ലാണ് കൂടുതല്‍ കേസുകളും ചാര്‍ജ് ചെയ്തത്. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജില്ല സ്പെഷല്‍ ബ്രാഞ്ച് ഓഫിസിലോ വിവരം അറിയിക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.