വായ്പ കൊടുത്ത 500 രൂപ തിരിച്ചുചോദിച്ചതിനെത്തുടർന്ന് വാക്തർക്കം; കിനാലൂർ ഏഴുകണ്ടിയിൽ രണ്ടുപേർക്ക് കുത്തേറ്റു

ബാ​ലു​ശ്ശേ​രി: വാ​യ്പ വാ​ങ്ങി​യ 500 രൂ​പ തി​രി​ച്ചു​ചോ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്ത​ർ​ക്ക​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇം​തി​യാ​സ് ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ വ​യ​ല​ട ക​ണ്ണോ​റ തോ​ട്ട​ത്തി​ൽ സ​ജി​ത്ത് (30), കി​നാ​ലൂ​ർ കി​ഴ​ക്കു​വീ​ട്ടി​ൽ ഷി​ജാ​ദ് (35) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കി​നാ​ലൂ​ർ എ​ഴു​ക​ണ്ടി​യി​ലാ​ണ് സം​ഭ​വം. കൈ​ത​ച്ചാ​ലി​ലെ മ​നീ​ഷി​ന് സ​ജി​ൽ (പു​ട്ടാ​ണി) വാ​യ്പ ന​ൽ​കി​യ 500 രൂ​പ ഫോ​ണി​ലൂ​ടെ തി​രി​ച്ചു​ചോ​ദി​ച്ച​താ​ണ് വാ​ക്ത​ർ​ക്ക​ത്തി​നി​ട​യാ​യ​ത്. മ​നീ​ഷും സു​ഹൃ​ത്ത് ബ​ബി​രാ​ജും ശ​ര​ത് ലാ​ലും എ​ഴു​ക​ണ്ടി​യി​ലെ​ത്തി സ​ജി​ലി​നെ റോ​ഡി​ൽ​വെ​ച്ച് മ​ർ​ദി​ക്കു​ക​യും ബ​ബി​രാ​ജ് ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ച്ച​ത് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് പി​ടി​ച്ചു മാ​റ്റു​ക​യു​മാ​യി​രു​ന്നു. സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ക്ക​ള​ഞ്ഞ സ​ജി​ൽ ത​ന്നെ മ​ർ​ദി​ച്ച സം​ഭ​വം ബ​സ് ജീ​വ​ന​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഷി​ജാ​ദും സ​ജി​ത്തും സം​ഭ​വ​ത്തെ​പ്പ​റ്റി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഷി​ജാ​ദി​നെ ബ​ബി​രാ​ജ് കു​ത്തു​ക​യാ​യി​രു​ന്നു.

കു​ത്തി​യ​പാ​ടെ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​മ​റ​യാ​ൻ ശ്ര​മി​ച്ച ബ​ബി​രാ​ജി​നെ പി​ന്തു​ട​ർ​ന്ന് പി​ന്നാ​ലെ ഓ​ടി​യ സ​ജി​ത്തി​നെ​യും ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ ബ​ബി​രാ​ജ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ആ​ദ്യം കു​ത്തേ​റ്റ സി​യാ​ദി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ക്കാ​ൻ എ​ത്തി​യ ആം​ബു​ല​ൻ​സു​കാ​രാ​ണ് വ​ഴി​യി​ൽ കു​ത്തേ​റ്റു​കി​ട​ക്കു​ന്ന സ​ജി​ത്തി​നെ ക​ണ്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​യാ​ദി​ന് നെ​ഞ്ചി​ലും സ​ജി​ത്തി​ന് വ​യ​റ്റി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കി​നാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​മ​ല കു​ന്നു​മ്മ​ൽ ബ​ബി​ജി​ത്ത് (41), കി​നാ​ലൂ​ർ എ​ഴു​ക​ണ്ടി കൈ​ത​ച്ചാ​ലി​ൽ കെ.​സി. മ​നീ​ഷ് (37), ക​രു​മ​ല പാ​റ​ച്ചാ​ലി​ൽ പി.​സി. ശ​ര​ത് ലാ​ൽ (36) എ​ന്നി​വ​രെ​യാ​ണ് ബാ​ലു​ശ്ശേ​രി എ​സ്.​ഐ കെ. ​റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി.​ഐ എ​ൻ.​കെ. സു​രേ​ഷ് കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Argument after asking back 500 rupees given as loan; Two people were stabbed in Kinalur Ezhukandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.