ശക്തികുളങ്ങര: പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയ വിരോധത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. മീനത്തുചേരി മുക്കാട് ഓടിട്ട വീട്ടില്‍ അമല്‍ (24), മീനത്തുചേരി ശക്തിനഗര്‍105 പ്രീത കോട്ടേജില്‍ അഭയ് (21), മീനത്തുചേരി ഹോളിഫാമിലി നഗര്‍18 സെന്റ് ജോസഫ് ഭവനില്‍ സാഞ്ചോ (21), കന്നിമേല്‍ചേരിയില്‍ ഭാരത് നഗര്‍ 65 ദാറുല്‍ അമാനില്‍ അഫ്ത്താബ് (20) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
മീനത്തുചേരി സാഞ്ചോ നിവാസില്‍ ഗോഡ്വിനെയാണ് നാല്‍വര്‍സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ പൊതുസ്ഥലത്തിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ഗോഡ്വിന് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തില്‍ കഴിഞ്ഞ ദിവസം ഇടമനക്കാവ് ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ ഇയാളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.
മര്‍ദനത്തില്‍ തലയിലും മുഖത്തും കൈകളിലും ഗോഡ്വിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നാലുപേരെയും പിടികൂടുകയായിരുന്നു.
ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആശ, ഷാജഹാന്, വിനോദ്, ദിലീപ്, ഡാര്വിന്, സി.പി.ഒമാരായ ശ്രീകാന്ത്, പ്രവീണ്‍, ബിജുകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.