ഹം​സ ബാ​വ

മോഷണക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

കു​റ്റി​പ്പു​റം: മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ 15 വ​ർ​ഷ​ത്തി​ന് ശേ​ഷം കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി. തി​രൂ​ർ വെ​ട്ടം ഏ​ന്തി‍െൻറ പു​ര​ക്ക​ൽ ഹം​സ ബാ​വ​യെ (37) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2006ൽ ​കു​റ്റി​പ്പു​റം മൂ​ടാ​ലി​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളി​ൽ​നി​ന്ന് ഹം​സ ബാ​വ​യും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് 15,000 രൂ​പ പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ​യും, ഗു​ണ്ട​ക​ളെ​യും മ​റ്റും പി​ടി​കൂ​ടാ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ തി​രൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. എ​സ്. പ്ര​മോ​ദ്, എ​സ്.​സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, രാ​ജേ​ഷ്, സു​മേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Arrested 15 years after theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.