ഇയാൾ അഞ്ച് മാസത്തോളമായി പെട്രോൾ പമ്പിൽ ജോലി ചെയ്തുവരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28ന് രാത്രി ഏഴോടെയാണ് ഇയാൾ കലക്ഷൻ ബാഗിൽനിന്ന് പണമെടുത്ത് കടന്നുകളഞ്ഞത്. തുടർന്ന് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് പാലക്കാട് വഴി ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പമ്പുടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ പ്രതി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വിവരം ലഭിച്ചു. തുടർന്ന് യാത്രാമധ്യേ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും സീറ്റ് നമ്പർ മാറിയിരുന്നതിനാൽ പിടികൂടാനായില്ല.
പിന്നീട് പ്രതിയുടെ നമ്പറിലേക്ക് സ്ഥിരമായി വന്ന ഒരു യുവതിയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുമ്പായത്. പ്രതി കർണാടകയിലെ ചിക്കമഗലൂരുവിലെ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. സി.ഐ ഇ. ഗോപകുമാർ, എസ്.ഐ പി. രവി, എസ്.പി.ഒമാരായ ഇ.കെ. ഷാജഹാൻ, കെ.ജി. അനൂപ് കുമാർ, കെ. ഉണ്ണികൃഷ്ണൻ, പി. രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.