കുറ്റിപ്പുറം: കോട്ടോപ്പാടം കുറി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. തവനൂർ കല്ലൂർ ശിവശക്തിയിൽ സുകുമാരനാണ് (54) അറസ്റ്റിലായത്. ഇയാൾ ഡയറക്ടർ ബോർഡ് അംഗമാണ്.
കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ ഓഫിസ് ആരംഭിച്ച് അയങ്കലം സ്വദേശി കോട്ടോപ്പാടം രാജേഷ് എന്നയാളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയ കുറി കമ്പനിയിൽ പലതരത്തിൽ പെട്ട ചിട്ടികൾ നടന്നുവന്നിരുന്നു. ഇതിനിടയിൽ 2019 സെപ്റ്റംബറിൽ കമ്പനി പൊളിയുകയായിരുന്നു. അഞ്ച് ലക്ഷം, ഒന്നര ലക്ഷം എന്നീ കുറികളാണ് പൊളിയുന്ന സമയത്ത് നടന്നിരുന്നത്. കുറി രജ്സ്ട്രാറുടെ അനുമതി ഇല്ലാതെയാണ് ഇവ നടത്തിയിരുന്നതെന്ന് പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാനേജിങ് ഡയറക്ടറായ രാജേഷ് 2019ൽ മരണപ്പെട്ടു. മറ്റ് ബോർഡംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.