ലൈം​ഗി​കാ​തി​ക്ര​മം: പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ

ച​വ​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പോ​ക്സോ ആ​ക്ട് പ്ര​കാ​രം ച​വ​റ പോ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പി​ൽ കു​രി​ശ്ശ​ടി പു​തു​വ​ൽ ബെ​ന​ഡി​ക്ക് (58-കെ​ന്ന​ഡി) നെ​യാ​ണ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വീ​ട്ടി​ലി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ച​വ​റ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ്​ വീ​ട്ടി​ലെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി ഷൈ​നു തോ​മ​സി​​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ച​വ​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മ​ണി​ക​ണ്ഠ​ൻ, എ.​എ​സ്.​ഐ ഷി​ബു, എ​സ്.​സി.​പി.​ഒ മാ​രാ​യ ദി​നേ​ഷ്, സ​ബീ​ത എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.