വെള്ളൂർ: അയൽവാസിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറുമ്പയം മണലിൽ വീട്ടിൽ ആകാശാണ് (26) പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാൾ അയൽവാസിയായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിയത്. ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യം നിലനിന്നിരുന്നു. സംഭവശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കർണാടകയിലെ സഹലേഷ് പുരയിൽനിന്ന് പിടികൂടുകയുമായിരുന്നു.
വെള്ളൂർ എസ്.എച്ച്.ഒ ശരണ്യ എസ്. ദേവന്, എസ്.ഐ വിജയപ്രസാദ് എം.എൽ, എ.എസ്.ഐ കെ.ടി. രാംദാസ്, സി.പി.ഒ പി.എം. രതീഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.