യുവാവിനെ കല്ല്‌ കൊണ്ട് ഇടിച്ച് പരിക്കേൽപിച്ച സംഭവം: പ്രതി അറസ്റ്റിൽ

കിളിമാനൂര്‍: യുവാവിനെ ആക്രമിച്ചകേസില്‍ കിളിമാനൂര്‍ കുന്നുമ്മല്‍ കൗസല്യമന്ദിരത്തില്‍ വി. വിമലിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഷിബുവിനെ (45) മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ഷിബിവുനെ പഴയകുന്നുമ്മേല്‍ ബസ് സ്റ്റാന്‍ഡിന് സമീപം തടഞ്ഞുനിര്‍ത്തി കല്ല്‌കൊണ്ട് ഇടിച്ച് പരിക്കേൽപിച്ചതായാണ് കേസ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ ഷിബു വെഞ്ഞാറമൂട് സ്വകാര്യമെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ല പൊലീസ് മേധാവി ഡി.ശിൽപയ്ക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ ഇന്‍സ്‌പെക്ടര്‍ സനൂജിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിജിത്ത്.കെ.നായര്‍, എ.എസ്.ഐ.താഹിറുദ്ദീന്‍, എസ്.സി.പി.ഒ.ഷാജി, സി.പി.ഒ.മാരായ ശ്രീരാജ്, സുഭാഷ്, ശരത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Arrested in the case of assaulting a youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.