പെരുമ്പാവൂര്‍: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയിലായി. മാറമ്പിള്ളി പള്ളിക്കവല ഈരേത്താന്‍ വീട്ടില്‍ മനാഫ് (32), മുടിക്കല്‍ ഭാഗത്ത് മൂക്കട വീട്ടില്‍ സുല്‍ഫിക്കര്‍ (28), പള്ളിക്കവല ഊരോത്ത് വീട്ടില്‍ രാജന് (49), വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടന്‍ വീട്ടില്‍ അന്‍സാര്‍ (49) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് പാത്തിപ്പാലത്തിനടുത്തെ ബിവറേജസ് ഔട്ട്ലറ്റിന് സമീപത്താണ് സംഭവം.
പൊലീസാണെന്നു പറഞ്ഞ് രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണമടങ്ങിയ പഴ്സും തട്ടിയെടുക്കുകയായിരുന്നു.
സുല്‍ഫിക്കര്‍ മയക്കുമരുന്നുൾപ്പെടെ കേസിലെ പ്രതിയും പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്പെട്ടയാളും രാജന് ആക്രമണക്കേസിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം.തോമസ്, ജോസി എം. ജോണ്സന്, ഗ്രീഷ്മ ചന്ദ്രന്, എ.എസ്.ഐമാരായ എം.ടി. ജോഷി, അനില്‍ പി.വര്‍ഗീസ്, സി.പി.ഒ സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.