തൃശൂർ: നിരവധി ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാറ്റാമ്പുറം കുരുടി സ്വദേശി ഫിജോ ആണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം അക്രമം, വധശ്രമം, മാരകായുധങ്ങളുമായി വീടുകയറി സ്ത്രീകളെയടക്കം ആക്രമിക്കുക എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വന്നിരുന്ന ഫിജോക്കെതിരെ വിയ്യൂർ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കലക്ടർ പുറപ്പെടുവിച്ച വാറണ്ടിലാണ് അറസ്റ്റ്.
2017 മുതൽ നിരന്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുകയും ഓരോ തവണയും കുറ്റം ചെയ്തുകഴിഞ്ഞ് കൂട്ടാളികളുമായി ഒളിവിൽ കഴിയുകയും പൊലീസ് അറസ്റ്റുചെയ്ത് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും അക്രമപ്രവൃത്തികളിലേർപ്പെട്ട് ജനജീവിതത്തിന് ഭീഷണിയായി കഴിഞ്ഞുവരുകയായിരുന്നു. മാറ്റാമ്പുറം കുരുടി പ്രദേശത്തുളള പ്രവർത്തനം നിലച്ചുപോയ കരിങ്കൽ ക്വാറികളിലും അതിനോടു ചേർന്നുളള കാടുകളിലും മറ്റും ദിവസങ്ങളോളം ഒളിവിൽ കഴിയാനും പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അനുചരന്മാരിലൂടെ അറിയുന്നതിനും ഇയാൾക്ക് പ്രാവീണ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. കമീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം ഒല്ലൂർ എ.സി.പി കെ.സി. സേതുവിന്റെ മേൽനോട്ടത്തിലാണ് പ്രതിക്കെതിരേ റിപ്പോർട്ട് തയാറാക്കിയത്.
വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ സൈജു കെ. പോൾ, സിവിൽ പൊലീസ് ഓഫിസർ ജയകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.