റാന്നി: മോഷ്ടിച്ച ബൈക്കുമായി യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപ്പറമ്പില്‍ മധുവിെൻറ മകന് കെ.എം മനുവാണ്(25) പിടിയിലായത്. തിരുവല്ല ടൗണ്ണിലെ പാര്‍ക്കിങ് സ്ഥലത്ത് സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ച് റാന്നി ജണ്ടായിക്കല്‍ എത്തിച്ചപ്പോളാണ് പിടികൂടിയത്. ബൈക്കിെൻറ കളര്‍മാറ്റി ഉപയോഗിച്ചുവരവെ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ പിടിയിലാവുകയായിരുന്നു.
രണ്ടാംപ്രതിയായ മല്ലപ്പള്ളി ചെങ്കല്ല് സ്വദേശി ശംഭുവിെൻറ പക്കല്‍നിന്ന് മോഷണമുതലാണെന്നറിഞ്ഞാണ് ബൈക്ക് ഇയാള്‍ ഉപയോഗിച്ചുവന്നത്. തിരുവല്ല പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. മൂന്നുവര്‍ഷം മുമ്പ് ജയില്‍ശിഷ അനുഭവിച്ചിട്ടുള്ളയാളാെണന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.