മു​ബാ​റ​ക്ക്

100 കുപ്പി ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ

കോ​ത​മം​ഗ​ലം: 100 കു​പ്പി ബ്രൗ​ൺ​ഷു​ഗ​റു​മാ​യി അ​സം സ്വ​ദേ​ശി​യെ എ​ക്സൈ​സ്​ പി​ടി​കൂ​ടി. അ​സം നാ​ഗോ​ൺ ജി​ല്ല​യി​ലെ മു​ബാ​റ​ക്കാ​ണ്​ (28) ​ പി​ടി​യി​ലാ​യ​ത്. കോ​ത​മം​ഗ​ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ജോ​സ് പ്ര​താ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ക​ളം കാ​ക്ക​നാ​ട് ബൈ​പാ​സി​ൽ ന​ട​ന്ന റെ​യ്‌​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ അ​ബ്ദു​ൽ ക​രീ​മി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ്​ ഒ​ഡി​ഷ​യി​ൽ​നി​ന്ന് ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ​യും അ​സ​മി​ൽ​നി​ന്ന് ബ്രൗ​ൺ​ഷു​ഗ​ർ ക​ട​ത്തു​ന്ന​തി​ന്റെ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. റെ​യ്‌​ഡി​ന് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ. നി​യാ​സ്, ജ​യ് മാ​ത്യു, എ.​ഇ. സി​ദ്ദീ​ഖ്, സി.​ഇ.​ഒ​മാ​രാ​യ കെ.​സി. എ​ൽ​ദോ, എം.​എം. ന​ന്ദു, ബേ​സി​ൽ കെ. ​തോ​മ​സ്, ഡ്രൈ​വ​ർ ബി​ജു പോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Assam native arrested with 100 bottles of brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.