ആലുവ: 'സ്നോ ബാൾ' എന്നറിയപ്പെടുന്ന മുന്തിയ ഇനം ഹെറോയിനുമായി അസം സ്വദേശി എക്സൈസ് പിടിയിൽ. അസം സ്വദേശി ഇംദാദുൽ ഹഖ് (29) എന്നയാളാണ് ആലുവ റേഞ്ച് എക്സൈസ് സംഘത്തിെൻറ പിടിയിലായത്. അത്യന്തം വിനാശകാരിയായ ഹെറോയിനുമായാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് മൂന്നുഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
നഗരത്തിലും പരിസരങ്ങളിലും വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. അസമിലെ ഗുവാഹതിയിലുള്ള ലഹരി മാഫിയ സംഘങ്ങളിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കേരളത്തിൽ എത്തിക്കുന്നത്.
ഏതാനും മാസം മുമ്പ് മയക്കുമരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽനിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾ ആലുവ റേഞ്ച് എക്സൈസ് സംഘത്തിെൻറ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് കൈമാറുന്നതിന് ആലുവ മാറമ്പിള്ളിക്ക് സമീപം നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് മയക്കുമരുന്നുകൾ വാങ്ങുന്ന ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ ആർ.അജിരാജിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ ടി.വി. ജോൺസൻ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർ രജിത്ത് ആർ. നായർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
'സ്നോ ബാൾ' അതീവ അപകടകാരി
ആലുവ: 'സ്നോ ബാൾ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മാരക ഹെറോയിൻ അതീവ അപകടകാരി. രണ്ട് മില്ലിഗ്രാമിന് 3000 രൂപയാണ് കഴിഞ്ഞ ദിവസം പിടിയിലായ അസം സ്വദേശി ഇംദാദുൽ ഹക്ക് ഇടപാടുകാരിൽനിന്ന് ഇൗടാക്കുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ ഇതിെൻറ ലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ നിശാ പാർട്ടികൾക്കും മറ്റും ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് അധികൃതർ കരുതുന്നത്. ഇതിെൻറ ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.