അസം സ്വദേശിയെ ബ്ലേഡുകൊണ്ട് ആക്രമിച്ചയാൾ പിടിയിൽ

പെരുമ്പാവൂര്‍: തീപ്പെട്ടി ചോദിച്ചതിന് നഗരത്തിലെ ബാറില്‍ വെച്ച് അന്തര്‍സംസ്ഥാന സ്വദേശിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയിലായി. അടിമാലി കുഞ്ചിത്തണ്ണി ആനച്ചാല്‍ കോശേരിയില്‍ വീട്ടില്‍ എല്‍ദോസ് തോമസിനെയാണ് (34) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി 11ഓടെ അസം സ്വദേശി മുഷ്ഫികുലിനെ പ്രതി ബ്ലേഡ്കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൈക്ക് പരിക്കേറ്റ മുഷ്ഫികുല്‍ ചികിത്സയിലാണ്. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്തി‍െൻറ നേത്വത്തില്‍ എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, എ.എസ്.ഐ ലാല്‍ മോഹന്‍, എസ്.സി.പി.ഒമാരായ പി.എ. അബ്ദുല്‍ മനാഫ്, എം.ബി. സുബൈര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - A native of Assam Attacked with blade; Defendant Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.