ചൊവ്വാഴ്ച രാവിലെ 11.30ന് ബാങ്കിലെത്തിയെ ജേക്കബ് തെൻറ പിതാവ് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുകയാണെന്നും അതിനാൽ അമ്മയുടെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങണമെന്നും പറഞ്ഞു. കൂടാതെ എ.ടി.എമ്മിൽനിന്ന് പണം വേണമെന്നും പറഞ്ഞു.
ജീവനക്കാരി എ.ടി.എം കാർഡ് പരിശോധിച്ചപ്പോൾ 99 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, 3000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. അതിന് കഴിയിെല്ലന്ന മറുപടിയിൽ പ്രകോപിതനായി കൈയിൽ കരുതിയിരുന്ന ഷേവിങ് ബ്ലെയ്ഡുകൊണ്ട് ജീവനക്കാരിയുടെ കഴുത്തിനുനേരെ വീശി. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാരൻ ജേക്കബിെൻറ കൈക്ക് കയറിപ്പിടിച്ചു.
മൽപിടിത്തത്തിനിടയിൽ ജീവനക്കാരെൻറ ചുണ്ടും വിരലും അൽപം മുറിഞ്ഞു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനും ബാങ്കിെൻറ സമീപത്തെ സ്റ്റാൻഡിലെ ആംബുലൻസ് ഡ്രൈവർമാരും ഓടിയെത്തി യുവാവിനെ കീഴ്പ്പെടുത്തി. പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.