നി​ധി​ൻ സി. ​ഷാ​ജി, ജി​തി​ൻ സു​രേ​ഷ്

യുവതിയെ വീടുകയറി ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ചി​ങ്ങ​വ​നം: യു​വ​തി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൂ​വ​ൻ​തു​രു​ത്ത് കൊ​ല്ലാ​ട് ചെ​റി​യാ​ത്തു​വി​ഴ വീ​ട്ടി​ൽ നി​ധി​ൻ സി. ​ഷാ​ജി, പൂ​വ​ൻ​തു​രു​ത്ത് തു​ണ്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജി​തി​ൻ സു​രേ​ഷ് (ജി​ബ്രു) എ​ന്നി​വ​രെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​ട്ട​ക​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ട്ടി​ൽ ഇ​വ​ർ ഇ​രു​വ​രും അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സ​ഭ്യം​പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ജി​തി​ന് പ​ണം ക​ടം​കൊ​ടു​ത്ത​ത് യു​വ​തി തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ആ​ക്ര​മ​ണം. നി​ധി​നും ജി​തി​നും കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ​ക്കേ​സി​ൽ പ്ര​തി​ക​ളാ​ണ്. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ അ​ജ്മ​ൽ ഹു​സൈ​ൻ, സ​ജി, സി.​പി.​ഒ സ​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attack against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.