മരട്: നെട്ടൂരില്‍ വിവാഹച്ചടങ്ങിനിടെ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ കീഴടങ്ങി. നെട്ടൂര്‍ വെളിപറമ്പില്‍ അഫ്സലാണ് (പൂപ്പായി 23) പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കേസില്‍ രണ്ടാം പ്രതിയാണ് അഫ്സല്.
പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ പേരില്‍ പിടിച്ചുപറി, കഞ്ചാവ് കൈവശം സൂക്ഷിക്കല്‍ എന്നിവക്ക് പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്. ഒന്നാം പ്രതി ജിന്‍ഷാദ് ഒളിവിലാണ്. ആകെ മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും മറ്റുള്ളവർക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. നെട്ടൂര്‍ ചക്കാലപ്പാടം റഫീഖിനെയാണ് (42) ശനിയാഴ്ച രാത്രി വിവാഹച്ചടങ്ങ് നടക്കുന്ന ഹാളില്‍വെച്ച് പ്രതികള്‍ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.