പള്ളികൾക്കുനേരെ ആക്രമണം: പ്രതി പിടിയിൽ

കോതമംഗലം: കവളങ്ങാട് പഞ്ചായത്തി‍െൻറ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പൊലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ സിജോയാണ്​ (മനോജ് -40)ഊന്നുകൽ പൊലീസി‍െൻറ പിടിയിലായത്. പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകൾക്കുംനേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്.

പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാൾ രാത്രി ഒറ്റക്ക് കറങ്ങിനടന്ന് പല ദിവസങ്ങളിലായാണ്‌ കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ്‌ റിയാസ്, ഇന്‍സ്പെക്ടര്‍ കെ.ജി. ഋഷികേശന്‍ നായര്‍, എ.എസ്.ഐമാരായ എം.എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Attack on churches Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.