അഞ്ചൽ: പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ ഇക്ബാൽ മൻസിലിൽ ഇക്ബാലാണ് (49) അറസ്റ്റിലായത്. 1997ൽ അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്തപീഡനക്കേസിലെ ഒന്നാം പ്രതിയാണിയാൾ.
കുളത്തൂപ്പുഴ ക്ഷേത്രദർശനശേഷം കുളത്തൂപ്പുഴ-വർക്കല റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ കയറിയ അഞ്ചൽസ്വദേശിയായ യുവതിയെ അഞ്ചലിൽ ഇറങ്ങാൻ അനുവദിക്കാതെ ബസിനുള്ളിൽ െവച്ചും വർക്കല ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലെത്തിച്ചും പത്തുപേർ പീഡിപ്പിച്ചെന്നാണ് യുവതി അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നത്. ബസുടമയുടെ മകനാണ് ഇക്ബാൽ. സഹോദരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഇക്ബാൽ ഏതാനും ദിവസം മുമ്പ് നാട്ടിലെത്തിയത്.
പുനലൂരിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിയ ഇക്ബാലിനെ കേസന്വേഷണം നടത്തിയിരുന്ന ചില ഉദ്യോഗസ്ഥർ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പുനലൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.