ആലത്തൂർ: കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയെ ദേഹോപദ്രവം എൽപിക്കുകയും വസ്ത്രം കീറി മാനഹാനി വരുത്തുകയും ചെയ്തെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. തോണിപ്പാടം കുണ്ടുകാട് ഹൈദർ മൂപ്പനെയാണ് (56) ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് സംഭവം. ബിസിനസ് ആവശ്യത്തിന് 12 ലക്ഷം കടം വാങ്ങുകയും പലിശ അടക്കം ഇരട്ടി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തെന്നും എന്നാൽ, ഒന്നര വർഷമായിട്ടും പണം തിരിച്ചുകൊടുത്തില്ലെന്നും യുവതി പറയുന്നു. പണം ആവശ്യപ്പെട്ട് കുണ്ടുകാടുള്ള പ്രതിയുടെ വീട്ടിലേക്ക് ചെന്ന സ്ത്രീയെ ചെകിടത്ത് അടിക്കുകയും ബ്ലൗസ് വലിച്ചുകീറിയെന്നുമാണ് പരാതി.
ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നെന്ന് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇയാൾ പലരിൽനിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി വിവിധ സ്റ്റേഷനുകളിൽ പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 35 ലക്ഷം തട്ടിയെടുത്തതിന് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസിൽ പരാതി ഉണ്ടെന്നും ആലത്തൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.