തിരുവനന്തപുരം/പൂന്തുറ: സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നര വർഷമായി ഒളിവിലായിരുന്ന പ്രധാന പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് ആറ്റുകാൽ വാർഡിൽ കീഴമ്പ് ലെയ്നിൽ നിന്ന് നേമം പൊന്നുമംഗലം യു.പി.എസിന് സമീപം താമസം വിഷ്ണുവി (26) നെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ജൂൺ മാസത്തിലാണ് കേസിനിടയാക്കിയ സംഭവം നടന്നത്. നാലംഗ സംഘം വീട് കയറി കമ്പിവടി, വെട്ടുകത്തി, മൺവെട്ടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേൽക്കുകയും വീടിന് നാശനഷ്ടം വരുകയും ചെയ്തിരുന്നു. പ്രതികൾക്ക് ഇവരുടെ മക്കളോടുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
സംഭവശേഷം ഒളിവിൽ പോയ വിഷ്ണുവിനെ പ്രത്യേക സംഘം രൂപവത്കരിച്ചാണ് എറണാകുളം കാക്കനാട് ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്. നാലംഗ ആക്രമണ സംഘത്തിലെ മൂന്നുപേരെ പൊലീസ് നേരേത്ത പിടികൂടിയിരുന്നു.
ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നിർദേശപ്രകാരം പൂന്തുറ എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐമാരായ അരുൺകുമാർ, ജയപ്രകാശ്, എസ്.സി.പി.ഒ ബിജു ആർ. നായർ, സി.പി.ഒമാരായ കൃഷ്ണകുമാർ, ദിപു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.