കാഞ്ഞിരപ്പള്ളി: ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി നെടുങ്ങാട് ഭാഗം മണ്ണാർക്കയം വീട്ടിൽ കണ്ണൻ (31), ഇടക്കുന്നം കുഴിവേലിൽ വീട്ടിൽ പല്ലക്ക് എന്ന ടിനു കൃഷ്ണൻകുട്ടി (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുരിശിങ്കൽ ഭാഗത്തെ പഞ്ചായത്ത് കോംപ്ലക്സ് ഭാഗത്തുവെച്ച് ഓട്ടോ ഡ്രൈവറായ കൂവപ്പള്ളി സ്വദേശി രാജുവിനെയാണ് ഇവർ ആക്രമിച്ചത്.വൈകുന്നേരത്തോട് കൂടി ഓട്ടോ ഓടിച്ച രാജുവും എതിരെ സ്കൂട്ടറിൽ വന്ന ഇവരും തമ്മിൽ വഴിയിൽ വാക്തർക്കം ഉണ്ടായിരുന്നു.
തുടർന്നാണ് രാത്രി സംഭവം. ഇയാളുടെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പത്തനംതിട്ടയിൽനിന്ന് പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ പല്ലക്ക് എന്ന ടിനു കൃഷ്ണൻകുട്ടിക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്നം സ്റ്റേഷനുകളായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യൻ, എസ്.ഐ പി.പി. സുനിൽ, ശശികുമാർ, സി.പി.ഒമാരായ ബോബി, വിമൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.