ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ബേപ്പൂർ: ഭാര്യവീട്ടിൽ കയറി ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിനടുത്ത് കൊങ്ങന്റകത്ത് ഗോപാലന്റെ മകൻ കെ. അജിത് കുമാറിനെയാണ് (41) പൊലീസ് ഇൻസ്പെക്ടർ വി. സിജിത്ത് അറസ്റ്റ് ചെയ്തത്.

കുടുംബ കോടതിയിൽ ഇയാൾക്കെതിരെ, ഭാര്യ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഈ മാസം 13ന് വൈകീട്ട് വീട്ടിൽ കയറി തന്നെ വലിച്ചിഴച്ച് മർദിക്കുകയും പട്ടികകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഭാര്യാപിതാവിന്റെ പരാതി. എസ്.ഐ ശുഹൈബ്, സിവിൽ പൊലീസ് ഓഫിസർമാരായ നിതിൻരാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to kill father-in-law; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.