മണർകാട്: മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മക്കളുമടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. വിജയപുരം മോസ്കോ കൊല്ലാർകുഴിയിൽ വീട്ടിൽ കെ.എം. ബാലൻ (59), മക്കളായ അർജുൻ കെ. ബാലൻ (21), അരുൺ കെ. ബാലൻ (28), അയർക്കുന്നം തിരുവഞ്ചൂർ മണിയാറ്റുങ്കൽ വീട്ടിൽ അനന്തു മധു (25) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വിജയപുരം സ്വദേശിയായ മധ്യവയസ്കന്റെ മോസ്കോയിലുള്ള ആൾതാമസമില്ലാതിരുന്ന വീടിന്റെ വരാന്തയിലിരുന്ന് അർജുനും അരുണും അനന്തു മധുവും സുഹൃത്തുക്കളും മദ്യപിക്കുന്നത് ചോദ്യംചെയ്തതിനെ തുടർന്ന് ഇവർ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. ബഹളംകേട്ട് ഇവിടെയെത്തിയ ബാലൻ കമ്പിവടികൊണ്ട് മധ്യവയസ്കന്റെ തലക്കടിക്കുകയും ചെയ്തു. മധ്യവയസ്കനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരനെയും ഇവർ ആക്രമിച്ചു. പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസെടുത്ത് നാലുപേരെയും പിടികൂടുകയായിരുന്നു.
അനന്തു മധു അയർക്കുന്നം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.