നെടുമങ്ങാട്: കുടുംബപ്രശ്നം സംസാരിക്കാൻ എത്തിയ യുവാവിനെ ബൈക്കിൽ നിന്ന് പിടിച്ചിറക്കി തടിക്കഷണം കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതികളായ സഹോദരങ്ങളെ അരുവിക്കര െപാലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് പത്താംകല്ല് നാല് തുണ്ടത്തിൽ മേലെക്കര വീട്ടിൽ സുൽഫി (43), സഹോദരൻ സുനീർ (40) എന്നിവരെയാണ് അരുവിക്കര െപാലീസ് അറസ്റ്റ് ചെയ്തത്. ആനാട് മൊട്ടക്കാവ് വാഴവിള ജമീല മൻസിലിൽ നിസാറുദ്ദീ(38)നെയാണ് ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊടും ക്രൂരത പുറംലോകം അറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം .
അടികൊണ്ട് വീണ യുവാവിനെ തറയിലിട്ട് അടിക്കുന്നതും വിഡിയോയിൽ ഉണ്ട്. കണ്ടുനിന്നവർ ഇടപെട്ടപ്പോഴാണ് അക്രമികൾ പിന്മാറിയത്.
പരിക്കേറ്റ നിസാറുദ്ദീനെ െപാലീസ് നെടുമങ്ങാട് ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേെസടുത്തു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ രാവിലെ മുതൽ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. നേരേത്ത വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുൾെപ്പടെ നെടുമങ്ങാട്, അരുവിക്കര സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് െപാലീസ് പറഞ്ഞു.
ജില്ല െപാലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കർ, അരുവിക്കര സി.ഐ ഷിബുകുമാർ, എസ്.ഐ കിരൺ ശ്യാം, എസ്.ഐ അൻസാരി, സി.പി.ഒമാരായ സുമേഷ്, അഭിലാഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.